'റീ ഇമാജിനിങ് ലീഡര്‍ഷിപ്പ്'; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഐ ഐ എമ്മില്‍ ഇന്നും നാളെയും പരിശീലന പരിപാടി
കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ‘റീ ഇമാജിനിങ് ലീഡര്‍ഷിപ്പ്’ ശില്‍പശാലയ്ക്ക് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ തുടക്കമായി. ഇന്നും നാളെയുമായി നടക്കുന്ന പരിശീലന പരിപാടിയില്‍ മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്നു .
എഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ അതിവേഗം വളരുന്ന സാഹചര്യത്തില്‍ ഭരണസംവിധാനത്തില്‍ വരുത്തേണ്ട മാറ്റങ്ങളാണ് ശില്‍പശാലയിലെ പ്രധാന ചര്‍ച്ച. കാലത്തിനനുസരിച്ച് സര്‍ക്കാരും ഭരണനേതൃത്വവും എങ്ങനെ മാറണമെന്നതിനെക്കുറിച്ച് സര്‍ക്കാരിന് പുതിയ ഉള്‍ക്കാഴ്ച നല്‍കുന്ന തരത്തിലാണ് പരിശീലനം.