പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം 5 മുസ്‌ലിം ലീഗ് മന്ത്രിമാർ സതീശൻ മന്ത്രിസഭയിലേക്ക്

May 17, 2026 - 11:41
May 17, 2026 - 11:53
 0  5
പി.കെ. കുഞ്ഞാലിക്കുട്ടി അടക്കം 5  മുസ്‌ലിം ലീഗ് മന്ത്രിമാർ  സതീശൻ മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ പട്ടിക തീരുമാനമായി. കെ.എം. ഷാജിയും പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കം അഞ്ച് പേരടങ്ങുന്ന പട്ടിക നിയുക്ത മുഖ‍്യമന്ത്രിക്ക് കൈമാറി.

വൈകീട്ടോടെ അന്തിമ തീരുമാനമുണ്ടാകും. പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ. ഐടി, വ‍്യവസായം മുതലുള്ള വകുപ്പുകൾ കുഞ്ഞാലിക്കുട്ടിക്ക് നൽകിയേക്കുമെന്നാണ് വിവരം.