പുതിയ ഹ്യൂമനോയ്ഡ് റോബോട്ട് - ഒപ്റ്റിമസ് ജെന്‍-2 അവതരിപ്പിച്ച്‌ ടെസ്ല

പുതിയ ഹ്യൂമനോയ്ഡ് റോബോട്ട് - ഒപ്റ്റിമസ് ജെന്‍-2 അവതരിപ്പിച്ച്‌ ടെസ്ല

ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസ് ജെന്‍-2 അവതരിപ്പിച്ച്‌ ടെസ്ല. കഴിവുകള്‍ ഏറെ മെച്ചപ്പെടുത്തിയാണ് റോബോട്ട് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഈ വര്‍ഷം ആദ്യം എഐ ദിനത്തില്‍ റോബോട്ടിന്റെ പ്രോട്ടോ ടൈപ്പ് അവതരിപ്പിച്ചതില്‍ നിന്ന് ഏറെ മെച്ചപ്പെടുത്തിയാണ് ഒപ്റ്റിമസ് ജെന്‍-2 അവതരിപ്പിച്ചിരിക്കുന്നത്.

ടെസ്ലയുടെ നിര്‍മാണ ജോലികളില്‍ താമസിയാതെ ഈ റോബോട്ട് ഉപയോഗിച്ച്‌ തുടങ്ങും. എന്നാല്‍ റോബോട്ടിന്റെ ബാലന്‍സ്, ഗതി നിര്‍ണയം, ഭൗതികലോകവുമായുള്ള ഇടപെടല്‍, തിരിച്ചറിവ് എന്നിവ സാധ്യമാക്കുന്ന സോഫ്റ്റ് വെയറുകള്‍ ആവശ്യമാണ്. ഇത് നിര്‍മ്മിക്കുന്നതിനായി ഡീപ്പ് ലേണിങ്, കംപ്യൂട്ടര്‍ വിഷന്‍, മോഷന്‍ പ്ലാനിങ്, കണ്‍ട്രോള്‍, മെക്കാനിക്കല്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ നിയമിക്കാനൊരുങ്ങുകയാണെന്ന് കമ്ബനി അറിയിച്ചു.

https://youtu.be/cpraXaw7dyc

ഒപ്റ്റിമസ് ജെന്‍-2ന്റെ പുതിയ വീഡിയോയയും കമ്ബനി പുറത്തുവിട്ടിട്ടുണ്ട്. മുട്ട പുഴുങ്ങുന്നതു മുതല്‍ റോബോട്ട് ഡാന്‍സ് കളിക്കുന്നതുവരെ വീഡിയോയില്‍ കാണാന്‍ കഴിയും. ബോട്ടിന്റെ വീഴാതെ നില്‍ക്കാനുള്ള ശേഷിയും ശരീരം നിയന്ത്രിക്കാനുള്ള കഴിവും മെച്ചപ്പെട്ടിട്ടുണ്ട്. സുരക്ഷിതമല്ലാത്ത അപകടകരമായ സാഹചര്യങ്ങളില്‍ മനുഷ്യന് പകരം ഇത്തരത്തിലുള്ള റോബോട്ടിനെ ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ ടെസ്ല ഒപ്റ്റിമസ് ജെന്‍-2 നെ അവതരിപ്പിച്ചിരിക്കുന്നത്