കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

കശ്മീരിലെ  മനുഷ്യാവകാശലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കശ്മീരില്‍ 1980 മുതലുണ്ടായ മനുഷ്യാവകാശലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ഇതിനായി ഒരു സത്യ-അനുഞ്ജന കമ്മിറ്റി രൂപീകരിക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് കൗള്‍ ആവശ്യപ്പെട്ടു.

കമ്മിറ്റി സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണം. അതേസമയം, സംഭവങ്ങളുടെ വൈകാരികത കണക്കിലെടുത്ത് ഈ കമ്മിറ്റി എങ്ങനെ വേണമെന്നത് സര്‍ക്കാരിനു തീരുമാനിക്കാം..

ആഭ്യന്തര കലഹങ്ങള്‍ക്ക് ശേഷം ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും മറ്റിടങ്ങളിലെയും പല രാജ്യങ്ങളിലും ഇത്തരം കമ്മീഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. അവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനും നീതി വിതരണത്തിലൂടെ സമുദായങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഇത് സഹായിക്കും.

ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി നിലനിര്‍ത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 2024 സെപ്റ്റംബര്‍ 30-നകം ജമ്മു-കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ജമ്മു-കശ്മീര്‍ പുനഃസംഘടനയെ കോടതി ശരിവെക്കുകയും ചെയ്തു. ജമ്മുകശ്മീരില്‍ നിന്നടര്‍ത്തി ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയ നടപടിയാണ് കോടതി ശരിവെച്ചത്. മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമാണ് കശ്മീരിനുമുള്ളതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു