സോണിയാ ഗാന്ധി രാജ്യസഭാംഗമായി ചുമതലയേറ്റു

സോണിയാ ഗാന്ധി രാജ്യസഭാംഗമായി ചുമതലയേറ്റു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധി, റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉള്‍പ്പെടെ 14 പേർ രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

പാർലമെന്റ് മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ രാജ്യസഭാ ചെയർമാൻ ജഗ്‌ദീപ് ധൻകർ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിരമിച്ചതിനെ തുടർന്ന് ഒഴിഞ്ഞ രാജസ്ഥാനില്‍ നിന്നുള്ള സീറ്റിലാണ് സോണിയ ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1999ല്‍ അമേഠി, 2004 -2024റായ്ബറേലി മണ്ഡലങ്ങളില്‍ നിന്ന് ലോക്‌സഭാംഗമായിരുന്നു. ഒഡീഷയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അശ്വനി വൈഷ്‌ണവ്,

കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ബി.ജെ.പി നേതാക്കളായ ആർ.പി.എൻ സിംഗ്, സമിക് ഭട്ടാചാര്യ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.