നിമിഷപ്രിയയുടെ മോചനത്തിന് ഒരുകോടി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ

Jul 11, 2025 - 19:08
 0  8
നിമിഷപ്രിയയുടെ മോചനത്തിന് ഒരുകോടി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: യെമൻ പൗരന്‍ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിച്ച് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ രക്ഷാപ്രവർത്തന ഫണ്ടിലേക്ക് ബോച്ചെ ഫാൻസ് ചാരിറ്റിബിൾ ട്രസ്റ്റ് വഴി ഒരുകോടി നൽകാൻ തീരുമാനിച്ചതായി ബോബി ചെമ്മണ്ണൂർ അറിയിച്ചു.

അബുദാബിയിലെ സുഹൃത്ത് കൂടിയായ അബ്ദു റൗഫുമായി ചേർന്നു കൊണ്ടാണ് നിമിഷ പ്രിയയെ ഇവിടെയെത്തിക്കാനുള്ള ശ്രമം തുടരുന്നതെന്ന് ബോച്ചെ പറഞ്ഞു.  ഇത് ഡിസംബന്ധിച്ചു യെമനിലുള്ള ഗ്രാമത്തലവനുമായി സംസാരിച്ചിട്ടുണ്ട്. അവരിൽ വിശ്വസിച്ചാണ് ഒരു കോടി നൽകാമെന്ന് പറഞ്ഞതെന്നും 34 കോടി ചോദിച്ചപ്പോൾ 44 കോടി നൽകിയ മലയാളികൾ ബാക്കി പൈസ തരുമെന്ന് വിശ്വാസമുണ്ടെന്നും ബോച്ചെ പറഞ്ഞു.

യെമൻ പൗരനായ തലാൽ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി വീടിന് മുകളിലെ ജലസംഭരണിയിൽ മൃതദേഹം ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ.

നിമിഷ പ്രിയ പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിയാണ്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടരുകയാണ്.