നിലാവിന്റെ സംഗീതം: കവിത, ഡോ. ജേക്കബ് സാംസൺ

നിലാവിന്റെ സംഗീതം: കവിത, ഡോ. ജേക്കബ് സാംസൺ

 

 

രാത്രി

യാത്രയിൽ

ഞാൻ

നക്ഷത്രങ്ങളെ

കാണാറില്ല

നിലാവെളിച്ചം

എനിക്ക്

വഴിതെളിച്ചു

കൊണ്ടിരിക്കും

 

യാത്ര 

കഴിഞ്ഞു

പുല്പരപ്പിൽ

മലർന്നു

വീഴുമ്പോൾ

ഞാൻ

നക്ഷത്രങ്ങളിലേക്ക്

നോക്കും

 

മെല്ലെ

നിലാവിൻ്റെ

വിരൽത്തുമ്പിലൂടെ

അനുഭൂതികളുടെ

സ്വപ്നലോകത്തിലേക്ക്

പറന്നുയരും

 

അപ്പോൾ

നടന്നുവന്ന

വഴികളെല്ലാം

കൺമുന്നിൽ

നിന്ന് മാഞ്ഞു

കഴിഞ്ഞിരിക്കും

 

നിലാവിന്റെ

നിശ്ശബ്ദ

സംഗീതത്തിൽ

ഞാൻ

വിലയം പ്രാപിക്കും