നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്: 70 ശതമാനം കടന്ന് പോളിംഗ്

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ അഞ്ചു മണി വരെ 70.76 ശതമാനം പോളിങ് . കനത്ത മഴ തുടരുമ്പോഴും മികച്ച ജനപങ്കാളിത്തമാണ് വോട്ടെടുപ്പിലുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ട കണക്കു പ്രകാരം അഞ്ച് മണിവരെ 70.76 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. അന്തിമ കണക്കുകളിൽ പോളിങ് ശതമാനം ഇനിയും ഉയരും. കഴിഞ്ഞ തവണ 76.6 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സുരക്ഷയൊരുക്കി. നിലമ്പൂര്‍ മണ്ഡലത്തിന്‍റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്..
മണ്ഡലത്തിലെ 10 സ്ഥാനാര്‍ഥികള്‍
അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) - താമര
ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) - കൈ
എം. സ്വരാജ് (സിപിഎം) - ചുറ്റികയും അരിവാളും നക്ഷത്രവും
സാദിക് നടുത്തൊടി (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) - ബലൂണ്‍
പി.വി അന്‍വര്‍ (സ്വതന്ത്രന്‍) - കത്രിക
എന്‍. ജയരാജന്‍ (സ്വതന്ത്രന്‍) - ടെലിവിഷന്‍
പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍) - കിണര്‍
വിജയന്‍ (സ്വതന്ത്രന്‍) - ബാറ്റ്
സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) - ഗ്യാസ് സിലിണ്ടര്‍
ഹരിനാരായണന്‍ (സ്വതന്ത്രന്‍) - ബാറ്ററി ടോര്‍ച്ച്