രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ വൈകാതെ നാണംകെടുമെന്ന് അമിത് ഷാ

Jun 19, 2025 - 17:23
Jun 19, 2025 - 18:31
 0  15
രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവര്‍   വൈകാതെ നാണംകെടുമെന്ന് അമിത് ഷാ

ഡൽഹി:  ഭാഷാ തര്‍ക്കം പുകയുന്നതിനിടെ, ഇംഗ്ലീഷ് ഭാഷക്കെതിരെ വിവാദ പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  . ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ അധികം വൈകാതെ നാണം കെടുമെന്ന് അമിത് ഷാ പറഞ്ഞു. അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ലെന്നും  രാജ്യത്തെ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ രത്നങ്ങളാണ് എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കാനും മാതൃഭാഷകളില്‍ അഭിമാനത്തോടെ ലോകത്തെ നയിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ രാജ്യം, നമ്മുടെ സംസ്‌കാരം, ചരിത്രം, നമ്മുടെ മതം എന്നിവ മനസ്സിലാക്കാന്‍ ഒരു വിദേശ ഭാഷയും മതിയാകില്ല. പകുതി വെന്ത വിദേശ ഭാഷകളിലൂടെ സമ്പൂര്‍ണ ഇന്ത്യ എന്ന ആശയം സങ്കല്പിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.

മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അശുതോഷ് അഗ്‌നിഹോത്രി എഴുതിയ ‘മെയിന്‍ ബൂന്ദ് സ്വയം, ഖുദ് സാഗര്‍ ഹൂണ്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഈ പോരാട്ടം ബുദ്ധിമുട്ടാണെന്ന് അറിയാം. പക്ഷേ ഇന്ത്യന്‍ സമൂഹം അതില്‍ വിജയിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്.  അദ്ദേഹം പറഞ്ഞു.