അവധി അപേക്ഷ നല്‍കി കാനം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ചുമതലയിലേക്ക്

അവധി അപേക്ഷ നല്‍കി കാനം; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി ചുമതലയിലേക്ക്

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നു മൂന്ന് മാസത്തെ അവധിക്ക് അപേക്ഷ നല്‍കി കാനം രാജേന്ദ്രൻ.

കേന്ദ്ര കമ്മിറ്റിക്കാണ് അദ്ദേഹം അപേക്ഷ നല്‍കിയത്. പകരം ചുമതല ബിനോയ് വിശ്വത്തിനു നല്‍കണമെന്നും അദ്ദേഹം അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അപേക്ഷയില്‍ ഈ മാസം ചേരുന്ന ദേശീയ എക്സക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുക്കും. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ കാനം ചികിത്സയിലും വിശ്രമത്തിലുമാണ്.

അടുത്ത കാലത്താണ് അദ്ദേഹത്തിന്റെ കാലില്‍ ശസ്ത്രക്രിയ നടന്നത്. സഞ്ചാരത്തിനു ബുദ്ധിമുട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അവധിക്ക് അപേക്ഷ നല്‍കിയത്.