മ്യാൻമര്‍ സൈനിക വിമാനം മിസോറമില്‍ തകര്‍ന്നുവീണു

മ്യാൻമര്‍ സൈനിക വിമാനം മിസോറമില്‍ തകര്‍ന്നുവീണു

സ്വാള്‍: മ്യാൻമർ സൈനിക വിമാനം തകർന്നുവീണ അപകടത്തില്‍ ആറുപേർക്ക് പരുക്ക് പറ്റി. ചൊവ്വാഴ്ച രാവിലെ മിസോറമിലെ ലെങ്‌പുയ് ആഭ്യന്തര വിമാനത്താവളത്തിലായിരുന്നു അപകടം നടന്നത്.

ടേബിള്‍ ടോപ്പ് വിമാനത്താവളമായ ഇവിടെ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിപോകുകയായിരുന്നു.

വിമാനത്തില്‍ പൈലറ്റ് ഉള്‍പ്പെടെ 14 പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ലെങ്‌പുയ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മ്യാൻമറിലെ അഭ്യന്തര കലാപത്തെ തുടർന്ന് അഭയം തേടിയ സൈനികരെ മടക്കി കൊണ്ടുപോകുന്നതിനായി എത്തിയതായിരുന്നു വിമാനം