തമിഴ്‌നാട്ടില്‍ മോദിക്കെതിരെ 'ജി പേ' പോസ്റ്റുകള്‍

തമിഴ്‌നാട്ടില്‍ മോദിക്കെതിരെ 'ജി പേ' പോസ്റ്റുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രധാനന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും വ്യാപക പോസ്റ്ററുകള്‍. തമിഴ്‌നാട്ടില്‍ മോദിയുടെ ലോക്‌സഭാ പ്രചാരണത്തിന് പിന്നാലെയാണ് ക്യൂ ആർ കോഡടങ്ങിയ പോസ്റ്റർ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.

പോസ്റ്ററുകള്‍ക്ക് മുകളില്‍ മോദിയുടെ ഫോട്ടോയും ക്യു ആർ കോഡും കാണാം.

'സ്‌കാൻ ചെയ്യൂ,സ്‌കാം കാണാം (സ്കാന്‍ ചെയ്യൂ,അഴിമതി കാണാം) ' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ഈ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുമ്ബോള്‍ ബി.ജെ.പി സര്‍ക്കാറിന്‍റെ വിവിധ അഴിമതികളെക്കുറിച്ചുള്ള വീഡിയോയിലേക്കാണ് പോകുന്നത്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബി.ജെ.പി നടത്തിയ അഴിമതികള്‍,സി.എ.ജി റിപ്പോർട്ടിലെ ക്രമക്കേടുകള്‍, ബി.ജെ.പി സർക്കാർ കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപകളുടെ വായ്പകള്‍ എഴുതിത്തള്ളിയതിനെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന വീഡിയോയാണിത്.