മല്ലികസാരാഭായ് – Through the eyes of “Womeness”

മല്ലികസാരാഭായ് – Through the eyes of “Womeness”

ല്ലികസാരാഭായ് – Through the eyes of “Womeness”

ഈ തീഷ്ണ ജ്വാലയെ കാണാനാണ് തൃശൂരോളം അജിത റ്റി ജിയെപ്പൊലുള്ളവർ പലരും പോയത്, Mallika Sarabhai!  അവരുടെ ചുവടുകളിലെ ചടുലത,താളവും സ്ഫുടതയുംചിന്തയിലും വാക്കുകളിലും അനുഭവിക്കാനായി ഉണ്ണികൃഷ്ണൻ ആവളയുടെ"Womenses"എന്ന മുറുക്കവും മൂർച്ചയുമുള്ളഡോക്യുമെന്റ്ടിയു ടെ screening, അവർക്കൊപ്പം കാണാൻ സാധിച്ചു എന്നും അജിത കൂട്ടിച്ചേർത്തു കണ്ടു.

ജീവിതത്തിൽ ആരോടും ആരാധന തോന്നിയിട്ടില്ല.എന്നാലും നേരിട്ട് കാണണം ,തൊടണം എന്നൊക്കെ തോന്നിയ ഒരാളുതന്നെയാണ് പലർക്കും മല്ലിക സാരാഭായി! അവർക്ക് വേണ്ടി സ്വാഗതം പറണം എ എന്ന് ഉണ്ണികൃഷ്ണൻ  പറഞ്ഞപ്പോൾ അജിതക്ക് അതൊരു നിമിത്തമായി മാത്രമേ തോന്നിയുള്ളൂ . എങ്കിലും അത് കഴിഞ്ഞു അവരുടെ അടുത്തിരുന്നപ്പോൾ അവർ കെട്ടിപിടിച്ചു നെറ്റിയിലൊരു ഉമ്മ തന്നപ്പോൾ അവരുടെ കണ്ണിലൊരു കുഞ്ഞു നനവ് കണ്ടപ്പോൾ ഇത്തിരി ഞാൻ അഹങ്കരിച്ചുട്ടോ എന്നും കൂട്ടിച്ചേർക്കാൻ അജിത മറന്നില്ല! ആ ഉമ്മയുടെ പകുതി ഉണ്ണിമാഷിനും ശ്രീത്തേട്ടനും കൂടിയാണ് അജിത റ്റി ജി പറഞ്ഞു നിർത്തി!

സ്ത്രീയെ പൊതുരംഗത്തുനിന്നും ദൈവത്തില്‍നിന്നും അകറ്റിനിര്‍ത്താനുള്ള ഉപകരണമായാണ് ആര്‍ത്തവത്തെ പുരുഷമേധാവിത്ത സമൂഹം ഉപയോഗിക്കുന്നതെന്ന് നര്‍ത്തകി മല്ലികാ സാരാഭായ്“Womeness”  കണ്ടു കഴിഞ്ഞതിനു ശേഷം പറഞ്ഞു “ . തൃശൂർ സാഹിത്യ അക്കാദമിയിൽ ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത 'വിമെന്‍സസ്' ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവr. ജന്മംനല്‍കാനുള്ള പ്രക്രിയയുടെ ഭാഗമായി നടക്കുന്ന ആര്‍ത്തവത്തെയാണ് ദൈവത്തിന് അശുദ്ധമായി പറയുന്നത്. സ്ത്രീയെ അടിച്ചമര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായുള്ള അന്ധവിശ്വാസം മാത്രമാണിത്. സ്ത്രീയുടെ ശരീരം ഭോഗവസ്തു മാത്രമായാണ് പുരുഷാധിപത്യ സമൂഹം പരിഗണിക്കുന്നത്. എല്ലാ വൈവിധ്യങ്ങളേയും ആഘോഷിക്കുന്ന പുരുഷന് എന്തുകൊണ്ട് സ്ത്രീയെ മാത്രം അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും മല്ലികാ സാരാഭായ് ചോദിച്ചു. സ്ത്രീയെ ശരീരം മാത്രമായി പരിഗണിക്കുന്ന പൊതുബോധം തിരുത്തേണ്ടതുണ്ട്. അതില്‍ പുരുഷനും സ്ത്രീക്കും തുല്യപങ്കാണ് വഹിക്കാനുള്ളത്. ഒരു പുതുജന്മം നല്‍കാന്‍ ശക്തമാണ് നമ്മുടെ ശരീരമെന്ന് സ്ത്രീകൾ തിരിച്ചറിയേണ്ടതുണ്ട്. ജനാധിപത്യം പൌരനെ സ്ത്രീയോ പുരുഷനോ ആയല്ല വ്യക്തിയായാണ് പരിഗണിക്കുന്നതെന്നും അത്തരത്തില്‍ സമൂഹം മാറണമെന്നും മല്ലികാ സാരാഭായ് പറഞ്ഞു.

Womenses എന്ന ഡോക്യുമെന്ററിയിലൂടെ ഉണ്ണികൃഷ്ണന്‍ ആവളയെന്ന സിനിമ പ്രവര്‍ത്തകന്‍ കാമറ തിരിച്ചു പിടിച്ചത്, തെയ്യത്തിന്റെ വര്‍ണങ്ങള്‍ ജീവിതത്തിലേക്കെടുത്തുവച്ച ജനതയുടെ മനസ്സിലേക്കും തെയ്യക്കോലങ്ങളുടെ കെട്ടിയാടലിന്റെ യാത്രയിലെവിടെയോ വച്ച് ചുവന്നു പൂക്കുന്ന അടിമരങ്ങളുടെ തൊടായ്മയില്‍ തൊട്ട്, പെണ്ണിന് തെയ്യം അന്യമാക്കിയവരുടെ മുഖത്തേക്കുമാണ്. ആണത്തത്തിന്റെ് അധോലോകങ്ങളില്‍ ബലി കൊടുക്കപ്പെടുന്ന പെണ്ണിനെ കുറിച്ചും ലോകത്തിന്റെ ചക്രത്തെ തന്റെ വരുതിയിലാക്കാന്‍ പെണ്ണിന്റെ ജൈവിക ക്രമങ്ങളെ തീണ്ടലിന്റെയും തൊടായ്മയുടേയും അറകളിലേക്കു പറിച്ചു നട്ട ആണത്തത്തിന്റെ സാഹസികതയെ കുറിച്ച്, അതിന്റെ ലോജിക്കിനെ കുറിച്ച് ചോദിച്ചിട്ടില്ലേ? നിശബ്ദതയുടെ അറ്റത്ത് പേടിപ്പെടുത്തുന്ന ചിരിയെറിയുന്ന അതേ ബാന്‍ഡ് വാഗണ്‍ അപ്പോഴും നിങ്ങള്‍ക്കു മുന്നില്‍ വരും.

മൂന്നരപ്പതിറ്റാണ്ടുമുമ്പ് നടന്നസംഭവമാണ്. പരമ്പരാഗതമായി തെയ്യക്കോലം കെട്ടുന്നവരായിരുന്നു ആമലയസമുദായക്കുടുംബം. ഈമേഖലയിൽ ആൺകോയ്മ ഇന്നും നിലനിൽക്കുന്നു. ഉണ്ണികൃഷ്ണൻ ആവള എന്ന ഡോക്യുമെന്ററി സംവിധായകനെ ഏറെസ്പർശിച്ച, പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. തന്റെ നാട്ടിൽത്തന്നെയാണ് സംഭവം നടന്നതെന്നും അദ്ദേഹം പറയുന്നു. തെയ്യക്കോലങ്ങളേറെയും സ്ത്രീവേഷങ്ങളാണെന്നിരിക്കേ അതുകെട്ടുന്നതിൽനിന്നും സ്ത്രീകളെമാത്രം വിലക്കാനുള്ള കാരണങ്ങളിലേക്കും അതിന്റെ സാമുദായികപ്രത്യാഘാത ത്യാഘാതങ്ങളിലേക്കും വിരൽചൂണ്ടുന്ന ഒരുഡോക്യുമെന്ററിയുടെ പിറവിയിലേക്കും ഇത് വഴിമരുന്നിടുകയായിരുന്നു. പാരമ്പര്യഅനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും സ്ത്രീകൾ ഇടപെട ണമോ എന്ന് അന്വേഷിക്കുന്ന ഉണ്ണികൃഷ്ണൻ ആവളയുടെ ‘വി. മെൻസസ്’ എന്ന ഡോക്യുമെന്ററിയുടെ പശ്ചാത്തലം ഇങ്ങനെ. 73 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററിയാണിത്. ഒരുകഥവായിക്കുന്ന അനുഭൂതിയോടെ കണ്ടിരിക്കാവുന്ന ഒരുനൊമ്പരഗാഥ. നാലരവർഷം നീണ്ട പ്രയത്നത്തിലൂടെയാണ് ഡോക്യുമെന്ററി പൂർത്തീകരിച്ചതെന്ന് സംവിധായകൻ പറയുന്നു.

മല്ലികാ സാരാഭായി മലയാളത്തിൽ ഹ്രസ്വചിത്രം ഒരുക്കുന്നു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ് പ്രമേയം. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് വേണ്ടിയാണ് മല്ലികാ സാരാഭായി ഹ്രസ്വ ചിത്രം ഒരുക്കുന്നത്.എഴുത്തുകാര്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചിത്രത്തില്‍ അഭിനയിക്കുമെന്ന് അറിയിച്ചു,കൂ‍ടെ മല്ലികാ സാരാഭായിയും ഒരു വേഷം അവതരിപ്പിക്കും. മലയാള സിനിമയെ എറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാത്തതിനെ മല്ലിക സാരാഭായ് വിമര്‍ശിച്ചു. മലയാള സിനിമകൾ അധികം പുരുഷ കേന്ദ്രീകൃതമാണ്. സ്ത്രീകള്‍ക്ക് അതിഥി വേഷം മാതമാണുള്ളത്- മല്ലിക സാരാഭായി പറഞ്ഞു. പ്രശസ്തയായ ഒരു നർത്തകിയും സാമൂഹിക സന്നദ്ധപ്രവർത്തകയുമാണ്‌ മല്ലിക സാരാഭായ് ക്ലാസിക്കൽ നർത്തകി മൃണാളിനി സാരാഭായിടേയും പ്രഗല്ഭ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിടേയും മകളാണ്‌ മല്ലിക സാരാഭായ്.  ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തകലകളിലാണ്‌ മല്ലികയുടെ മികവ്. കൂടാതെ നാടകം, ചലച്ചിത്രം,  ടെലിവിഷൻ, രചന, പ്രസാധനം തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെയും പ്രശസ്തയാണിവർ.