മദ്യനയം പ്രഖ്യാപിക്കും വരെ ബാർ ലൈസൻസ് പുതുക്കരുത്; ഉത്തരവിറക്കി എക്സൈസ് വകുപ്പ്
തിരുവനന്തപുരം: ബാർ ലൈസൻസ് പുതുക്കരുകെന്ന് നിർണായ ഉത്തരുമായി എക്സൈസ് വകുപ്പ്. മദ്യനയം പ്രഖ്യാപിക്കും വരെ ബാർ ലൈസൻസ് പുതുക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള ആർ. ജയശങ്കറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നവംബർ 30 ന് മുന്നോടിയായി സർക്കാർ മദ്യനയം പ്രഖ്യാപിക്കും. ഇതിന് മുൻപായി യാതൊരു തരത്തിലുമുള്ള ഇടലുകളും ഉണ്ടാവരുതെന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. ജോയിന്റ് എക്സൈസ് കമ്മീഷണർമാർക്കും, ജില്ലാ എക്സൈസ് കമ്മീഷണർമാർക്കും ആണ് നിർദേശം നൽകിയിരിക്കുന്നത്. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.