വിമാന ദുരന്തം; അട്ടിമറി സാധ്യത തള്ളാതെ അന്വേഷണ സംഘം

Jun 18, 2025 - 21:16
 0  8
വിമാന ദുരന്തം; അട്ടിമറി സാധ്യത തള്ളാതെ അന്വേഷണ സംഘം

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ അട്ടിമറി സാധ്യത തള്ളാതെ അന്വേഷണ സംഘം. ഇക്കാര്യം പരിശോധിക്കാൻ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഓപ്പറേഷനുകളുടെ ചുമതലയിലുണ്ടായിരുന്ന എല്ലാ ഗ്രൗണ്ട് സ്റ്റാഫിനെയും ചോദ്യം ചെയ്യും.

എല്ലാ ഗ്രൗണ്ട് സ്റ്റാഫിന്‍റെയും മൊഴി രേഖപ്പെടുത്താനാണ് നിർദേശം. വിമാനം ടെക്ക് ഓഫ് ചെയ്യാൻ ക്ലിയറൻസ് കൊടുക്കുന്നതു പോലെ നിർണായക സ്ഥാനത്തുള്ള ഉദ്യോഗസ്ഥരുടെ ഫോണുകൾ പിടിച്ചെടുത്തു പരിശോധിക്കും.

അപകടത്തിൽനിന്ന് ജീവനോടെ രക്ഷപെട്ട ഏക യാത്രക്കാരൻ വിശ്വാസ് കുമാർ രമേഷ് ആശുപത്രി വിട്ടെങ്കിലും അദ്ദേഹത്തെ വീട്ടിൽ പോകാൻ അനുവദിച്ചിട്ടില്ല. ബ്രിട്ടിഷ് പൗരനായ ഇദ്ദേഹത്തെ നിലവിൽ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്. അന്വേഷണോദ്യോഗസ്ഥർ വിശ്വാസിൽ നിന്നും വിവരങ്ങൾ ശേഖരിക്കും