വയനാട്ടിൽ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 5 പേർ മരിച്ചു, ഏഴ് പേരെ കാണാനില്ല
വയനാട്: കല്‍പ്പറ്റ കള്ളാടി തുരങ്കപാതയിലെ മണ്ണിടിച്ചലില്‍ 5 പേർ മരിച്ചു . ഏഴ് പേരെ കാണാതായി. ഒൻപത് പേർ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നു. കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണ്. തുരങ്കപാതയുടെ നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികളാണ് അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക വിവരം. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.
മണ്ണിടിഞ്ഞതിന്റെ മറുഭാഗത്തുനിന്നാണ് നിലവിൽ രണ്ട് മൃതശരീരങ്ങൾ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥലത്ത് മണ്ണ് മാറ്റി റോഡ് ഗതാഗതം സുഗമമാക്കാനുള്ള തീവ്ര ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായാലുടൻ പോസ്റ്റ്മോർട്ടം നടത്താനുള്ള സംവിധാനങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനായി പോലീസ് സർജൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് വൈത്തിരിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അപകടത്തിൽ നിർമാണ മേഖലയിലുണ്ടായിരുന്ന വാഹനങ്ങളും തൊഴിലാളികളുടെ ഷെഡുകളും നിർമാണ സാമഗ്രികളും പൂർണ്ണമായും മണ്ണിനടിയിലായി. വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണതിനാൽ ഇതിനടിയിൽ ജീവഹാനി സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വലിയ ഭീതിയാണ് നിലനിൽക്കുന്നത്