ലോകത്തെ ഏറ്റവും ശക്തമായ കറൻസി കുവൈറ്റ് ദീനാര്‍; പട്ടിക പുറത്തുവിട്ട് ഫോബ്‌സ്

ലോകത്തെ ഏറ്റവും ശക്തമായ കറൻസി കുവൈറ്റ്  ദീനാര്‍; പട്ടിക പുറത്തുവിട്ട് ഫോബ്‌സ്

ലോകത്തെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ്. കുവൈറ്റ് ദീനാർ ആണ് പട്ടികയില്‍ ഒന്നാമത്. വർഷങ്ങളായി ലോക കറൻസികളില്‍ ശക്തമായ സാന്നിധ്യമാണ് കുവൈറ്റ് ദീനാറിനുള്ളത്.

യു.എസ് ഡോളറിന് പകരമായി ലഭിച്ച വിദേശ കറൻസിയുടെ യൂണിറ്റുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. 3.25 ഡോളറിന് തുല്യമാണ് ഒരു കുവൈറ്റ് ദീനാർ.

2023 മേയില്‍ ഫോബ്സ് പുറത്തിറക്കിയ പട്ടികയിലും കുവൈറ്റ് ദീനാർ ഒന്നാം സഥാനത്തായിരുന്നു