കീം ഫലം റദ്ദാക്കിയ നടപടി: ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് സർക്കാർ

Jul 9, 2025 - 16:58
 0  2
കീം ഫലം റദ്ദാക്കിയ നടപടി: ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ച് സർക്കാർ

കൊച്ചി: കീം ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. സിം​ഗിൾ ബെഞ്ച് ആണ് ഫലം റദ്ദാക്കി ഉത്തരവിട്ടത്. ഈ ഉത്തരവ് അടിയന്തരമായി റദ്ദാക്കി പ്രവേശന നടപടികളുമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയിട്ടുള്ളത്. ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയിരിക്കുന്നത്. സർക്കാരിന്റെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

ഈയാഴ്ചയോടെ പ്രവേശന നടപടികൾ തുടങ്ങാനിരുന്നതാണ്. ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി പ്രവേശന നടപടികളെ കടുത്ത അനിശ്ചിതത്വത്തിലാക്കുന്നതായിരുന്നു. സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചാൽ പുതിയ ഫോർമുല തുടരാൻ സാധിക്കും. അതേസമയം അപ്പീൽ ബെഞ്ച് തള്ളിയാൽ പഴയ രീതിയിലേക്ക് മാറുകയും റാങ്ക് പട്ടികയടക്കം മാറ്റേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യും. 

ഹൈക്കോടതിയുടെ നടപടി സ്റ്റേറ്റ് സിലബസുകാ‍ർക്ക് തിരിച്ചടിയാണ്. സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് 15 മുതൽ 20 വരെ മാർക്ക് നഷ്ടപ്പെടുന്നുവെന്ന് ആക്ഷേപം അഞ്ച് വർഷമായി വിദ്യാർഥികൾ ഉന്നയിക്കുന്നുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് തമിഴ്നാട് മോഡൽ മാർക്ക് ഏകീകരണത്തിനായി മന്ത്രിസഭാ യോ​ഗം തീരുമാനിച്ചത്. മാർക്ക് ഏകീകരണവുമായി ബന്ധപ്പെട്ട് വിദ​ഗ്ധ സമിതി അഞ്ച് തരം മാറ്റങ്ങളാണ് നിർദേശിച്ചത്. ഇതിൽ ഒന്ന് സ്വീകരിച്ചാണ് എൻട്രൻസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ മന്ത്രിസഭാ യോ​ഗം അം​ഗീകരിച്ചത്. ഇത്തരത്തിലാണ് പുതിയ രീതി തുടങ്ങിയത്.