പാക് നടി ഹുമൈറ അസ്ഗർ മരിച്ച നിലയിൽ

കറാച്ചി: പാക് നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. എത്തിഹാദ് കൊമേഴ്‌സ്യല്‍ ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
ഇവർ കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവിടെ ഒറ്റയ്ക്കായിരുന്നു താമസം. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനാലും ഒരു അനക്കവുമില്ലാത്തതിലും സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. നടിയുടെ മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല