ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് ഭാരത് രത്‌ന

ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് ഭാരത് രത്‌ന

ന്യുഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന.

മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന നേതാവായ കര്‍പ്പൂരി താക്കൂര്‍ ജന്‍നായക് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബിഹാറില്‍ മദ്യ നിരോധനത്തിനായും സംവരണത്തിനായും പോരാടിയ കര്‍പ്പൂരി താക്കൂര്‍, ബിഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയാണ്. താക്കൂറിന്റെ നൂറാം ജന്മവാര്‍ഷികത്തിന് തൊട്ടുമുമ്ബാണ് ഭാരത് രത്‌ന പ്രഖ്യാപനം.

കര്‍പ്പൂരി താക്കൂറിന് ഭാരതരത്‌ന നല്‍കണമെന്ന് ജെഡിയു വാദങ്ങളുയര്‍ത്തിയിരുന്നു. അംഗീകാരത്തിന് മോദി സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായും ജെഡിയു പ്രതികരിച്ചു. കര്‍പ്പൂരി താക്കൂറിനെ ഭാരതരത്‌ന നല്‍കി ആദരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ചരിത്രപരമായ തീരുമാനമാണെന്ന് ബിഹാര്‍ ബിജെപി അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി പ്രതികരിച്ചു.

1924ല്‍ സമസ്തിപൂര്‍ ജില്ലയിലെ പിതൗഞ്ജ ഗ്രാമത്തിലാണ് കര്‍പ്പൂരി താക്കൂറിന്റെ ജനനം. 1940ല്‍ മെട്രിക് പരീക്ഷ പാസായി. ആചാര്യ നരേന്ദ്ര ദേവുമായി ചേര്‍ന്ന് സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കെടുത്തു. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി.