ഇസ്രയേലിനെതിരെ വിദ്വേഷ പോസ്റ്റ്; സിറ്റി ബാങ്ക് ജീവനക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കി

ഇസ്രയേലിനെതിരെ വിദ്വേഷ  പോസ്റ്റ്;   സിറ്റി ബാങ്ക്  ജീവനക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കി

ല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ജീവനക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കി സിറ്റിബാങ്ക്.

ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് ബാങ്കിലെ ജീവനക്കാരിയായിരുന്ന നോസിമ ഹുസൈനോവ(25യെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. ഇസ്രയേല്‍-ഹമാസ് വിഷയത്തില്‍ ഹിറ്റ്ലര്‍ ജൂതര്‍ക്കെതിരേ നടത്തിയ കൂട്ടക്കൊലയെ പുകഴ്‌ത്തിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്.

”എന്തുകൊണ്ട് ഹിറ്റ്ലര്‍ ജൂതരെയെല്ലാം ഭൂമിയില്‍ നിന്ന് തുടച്ചു നീക്കാനാഗ്രഹിച്ചു എന്നതില്‍ അദ്ഭുതം തോന്നുന്നില്ല” എന്ന ഹുസൈനോവയുടെ വിദ്വേഷ പ്രസ്താവനയുടെ സ്‌ക്രീന്‍ഷോട്ട് സ്റ്റോപ്പ് ആന്റിസെമിറ്റിസം എന്ന എക്സ് അക്കൗണ്ടില്‍  പങ്കുവയ്‌ക്കപ്പെട്ടതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.

വിദ്വേഷ പ്രസ്താവന ചര്‍ച്ചയായപ്പോള്‍ തന്നെ വാള്‍ സ്ട്രീറ്റ് ബാങ്കിന്റെ മാതൃസ്ഥാപനമായ സിറ്റിബാങ്ക് യുവതിക്കെതിരേ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. യഹൂദവിരുദ്ധതയെയും മറ്റു വിദ്വേഷങ്ങളെയും ഒരു വിധത്തിലും പൊറുക്കില്ലെന്ന് കമ്ബനി വ്യക്തമാക്കി.