ഇറാന് ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം
ഇറാന് ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍. ഇറാന്റെ ഏത് ഭീഷണിയും നേരിടാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു.
ഈ മാസമാദ്യം ഡമാസ്കസിലെ ഇറാന് എംബസി ബോംബാക്രമണത്തില്‍ തകര്‍ക്കുകയും ഏഴ് ഉന്നത ഉദ്യോഗസ്ഥരെ വധിക്കുകയും ചെയ്തതിന് ശിക്ഷ നല്‍കണമെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി പറഞ്ഞിരുന്നു. തിരിച്ചടിക്കുമെന്നും സമയം നിശ്ചയിച്ചിട്ടില്ലെന്നുമാണ് ഇറാനോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇറാന്റെ മുന്നറിയിപ്പില്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇസ്രയേലിനും സഖ്യരാജ്യങ്ങളുടെ സൈനിക സംവിധാനങ്ങള്‍ക്കും നേരെ ഇറാന് തിരിച്ചടിക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ ഇസ്രയേലിന്റെ ആക്രമണ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാന് മുന്നോട്ട് പോവരുതെന്ന മുന്നറിയിപ്പ് ആവര്‍ത്തിക്കുകയാണ് അമേരിക്ക. ഇസ്രായേലിനെ സംരക്ഷിക്കാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ഇറാന് വിജയിക്കാനാകില്ലെന്നും പറഞ്ഞു.