ഇറാന്റെ പുതിയ സൈനിക മേധാവി അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

Jun 17, 2025 - 14:07
 0  12
ഇറാന്റെ പുതിയ സൈനിക മേധാവി അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

ഇറാനെതിരെ ഇസ്രയേല്‍ ആരംഭിച്ച ഓപ്പറേഷന്‍ റൈസിംഗ് ലയണില്‍ ഇറാന്റെ പുതിയ സൈനിക മേധാവിയേയും വധിച്ചെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്). തന്റെ മുന്‍ഗാമികള്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ കൊല്ലപ്പെട്ടതോടെയാണ് മേജര്‍ ജനറല്‍ അലി ഷാദ്മാനി സൈനിക നേതൃത്വം ഏറ്റെടുത്തത്. എന്നാല്‍ മുന്‍ഗാമികളായ മേജര്‍ ജനറല്‍ മൊഹമ്മദ് ബഗേരിയുടേയും ലെഫ്റ്റനന്റ് ജനറല്‍ ഘോലം അലി റാഷിദിന്റെയും മരണത്തിന് പിന്നാലെ നാല് ദിവസം മുമ്പാണ് അലി ഷാദ്മാനി സൈനിക തലപ്പത്തേക്ക് വന്നത്. ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖമേനിയാണ് തന്നോട് വളരെ അടുത്തു നില്‍ക്കുന്ന അലി ഷാദ്മാനിയെ സൈനിക മേധാവിയാക്കിയത്.

ചൊവ്വാഴ്ച ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഇറാന്റെ പുതുതായി നിയമിതനായ ഇറാന്‍ സൈനിക മേധാവി അലി ഷാദ്മാനിയെ കൊലപ്പെടുത്തിയതാ യുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ രാത്രിയിലെ ആക്രമണങ്ങളില്‍ ഷാദ്മാനി കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ സായുധ സേനയുടെ അടിയന്തര കമാന്‍ഡിന്റെ തലവനും ഭരണകൂടത്തിലെ ഏറ്റവും മുതിര്‍ന്ന സൈനിക നേതാവുമായിരുന്നു ഷാദ്മാനി. മുന്‍ഗാമിയായ മേജര്‍ ജനറല്‍ മുഹമ്മദ് ബാഗേരിയുടെ മരണശേഷം ഇസ്രായേലിനെതിരായ രാജ്യത്തിന്റെ യുദ്ധ ആസൂത്രണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഷാദ്മാനിയുടെ മരണം ഇറാന് കനത്ത തിരിച്ചടിയാണ്.

ഇറാനിയന്‍ ആംഡ് ഫോഴ്‌സിന്റെ എമര്‍ജന്‍സി കമാന്‍ഡിന്റെ കമാന്‍ഡര്‍ ആയ ഷാദ്മാനി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പിലും നേതൃ സ്ഥാനത്തുണ്ടായിരുന്നു.ഓപ്പറേഷന്‍ ‘റൈസിംഗ് ലയണ്‍’ എന്ന ഓപ്പറേഷന്റെ ആദ്യ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ബഗേരിയും റാഷിദും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇറാനിയന്‍ സായുധ സേനയെ നയിക്കാന്‍ അദ്ദേഹത്തെ ഖമേനി നിയമിക്കുകയാരുന്നു.