ഇന്‍ഡ്യപ്രസ് ക്ലബിന്റെ അരങ്ങിനു പിന്നിൽ പ്രോഗ്രാം നിയന്ത്രിച്ചത് റെജി ജോർജ്, എബി ആനന്ദ്

ഇന്‍ഡ്യപ്രസ് ക്ലബിന്റെ അരങ്ങിനു പിന്നിൽ പ്രോഗ്രാം നിയന്ത്രിച്ചത് റെജി ജോർജ്, എബി ആനന്ദ്



ജോര്‍ജ് തുമ്പയില്‍



മയാമി: ഇന്‍ഡ്യപ്രസ് ക്ലബിന്റെ പത്താമത് ബൈനിയല്‍ കോണ്‍ഫ്രന്‍സിനോട് അനുബന്ധിച്ച് അരങ്ങിന് മുന്നിലുള്ള എല്ലാവരെയും പരിചയപ്പെടുത്തി. പക്ഷെ അരങ്ങിന് പിന്നിലുള്ള ചിലരൊക്കെ വിസ്മൃതിയില്‍ ആണ്ടുപോകാറാണുള്ളത്.
അങ്ങനെയുള്ള രണ്ടുപേരെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എല്ലാവരും നോക്കുമ്പോള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയവര്‍ വരുന്നു, പോകുന്നു. സ്‌റ്റേജ് മാനേജ്‌മെന്റ്   എല്ലാം കൃത്യതയോടെ നടക്കുന്നു.


റെജി ജോർജ്



അവാര്‍ഡുകള്‍ മാത്രമല്ല, മൊമെന്റോകള്‍, സ്‌പോണ്‍സര്‍മാര്‍ക്കുള്ള ആദരം തുടങ്ങി ഒട്ടേറെ വിഷമം പിടിച്ച ഘട്ടങ്ങളില്‍ എല്ലാം ഭംഗിയാക്കിയത് രണ്ടു പേര്‍ ആണ് - പ്രസ് ക്ലബിന്റെ മുൻ നാഷണൽ പ്രസിഡന്റ് കൂടിയായ റെജി ജോര്‍ജ്,   എബി ആനന്ദ് എന്നിവർ .

റെജി ജോർജ് മുൻകാലങ്ങളിലെ സമ്മേളനങ്ങളിലും  പ്രോഗ്രാമിന്റെ നിയന്ത്രണത്തിലൂടെ അംഗീകാരം നേടിയിരുന്നു.


എബി ആനന്ദ്



ഇവരുടെ കൂടെയുണ്ടായിരുന്ന ജോര്‍ജ് ചെറായിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു.

നിശബ്ദ സേവനങ്ങളിലൂടെ സംഘാടക സമിതിക്ക് പ്രശംസ ഏറ്റുവാങ്ങിയവര്‍ക്ക് അഭിനന്ദനങ്ങള്‍.