ബെൻസേലം സെന്റ് ലൂക്ക് ഓർത്തഡോക്സ്‌ മിഷൻ ഇടവകയിൽ ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം

ബെൻസേലം സെന്റ് ലൂക്ക് ഓർത്തഡോക്സ്‌ മിഷൻ ഇടവകയിൽ ഫാമിലി/യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം
ഉമ്മൻ കാപ്പിൽ
ബെൻസേലം (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന
ഫാമിലി/യൂത്ത് കോൺഫറൻസിൻറെ പ്രചരണാർത്ഥം കോൺഫറൻസ്‌
പ്ലാനിംഗ് കമ്മിറ്റി അംഗങ്ങൾ ജനുവരി 14-ന് ബെൻസേലം സെന്റ് ലൂക്ക്
ഓർത്തഡോക്സ്‌ മിഷൻ ഇടവക സന്ദർശിച്ചു.

ഇടവക വികാരി ഫാ. ഗീവർഗീസ് ജോൺ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം
നൽകി. ഡീക്കൻ റോയ്‌സ് മാത്യു പ്രഭാഷണം നടത്തി. വിശുദ്ധ
കുർബാനയ്ക്കുശേഷം സുനിൽ കുര്യൻ (ഇടവക സെക്രട്ടറി) ഫാമിലി/യൂത്ത്
കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും
ചെയ്തു.

ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ദീപ്തി മാത്യു
(സുവനീർ എഡിറ്റർ), റോണ വർഗീസ് (സുവനീർ കമ്മിറ്റി അംഗം), ലിസ്
പോത്തൻ (ഫിനാൻസ് കമ്മിറ്റി അംഗം), ഐറിൻ ജോർജ്
(വിനോദം/സ്‌പോർട്‌സ് കോർഡിനേറ്റർ), ബിപിൻ മാത്യു (മീഡിയ കമ്മിറ്റി
അംഗം) എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

കുടുംബത്തോടൊപ്പം കഴിഞ്ഞ ഫാമിലി കോൺഫറൻസിൽ പങ്കെടുത്തതിന്റെ
അനുഭവം സുനിൽ കുര്യൻ തന്റെ പ്രസംഗത്തിൽ പ്രതിഫലിപ്പിച്ചു,
കോൺഫറൻസിൽ പങ്കെടുത്തത് ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ
ചിതറിക്കിടക്കുന്ന ഒരേ വിശ്വാസത്തിലുള്ള ആളുകൾക്ക് ഒരുമിച്ചു വരാനുള്ള
സവിശേഷമായ അവസരമാണ് നൽകിയതെന്ന് സുനിൽ അറിയിച്ചു.
കോൺഫറൻസിൽ ചിലവഴിക്കുന്ന സമയം ഭദ്രാസനത്തിലെ കുട്ടികളുടെ
ഭാവിയിലേക്കുള്ള നിക്ഷേപമായതിനാൽ പങ്കെടുക്കാൻ എല്ലാവരേയും
അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

ഇത്തരമൊരു മഹത്തായ പരിപാടി സംഘടിപ്പിക്കുന്നതിന് ഫാമിലി
കോൺഫറൻസ് ടീം നടത്തുന്ന ശ്രമങ്ങളെ ഫാ. ഗീവർഗീസ് ജോൺ അഭിനന്ദിച്ചു.
അനുഗ്രഹീതവും സമ്പന്നവുമായ അനുഭവത്തിനായി എല്ലാവരും
പങ്കെടുക്കുവാനും അദ്ദേഹം പറഞ്ഞു.

ഇടവക തലത്തിലും ഭദ്രാസന തലത്തിലും നേതൃത്വം നൽകിയ
വികാരിയുടെയും ഇടവകയിലെ നിരവധി മുതിർന്ന അംഗങ്ങളുടെയും
സംഭാവനകളെ ഉമ്മൻ കാപ്പിൽ കൃതജ്ഞതയോടെ അനുസ്മരിച്ചു.
കോൺഫറൻസ് തീയതി, തീം, പ്രസംഗകർ, സമ്മേളന വേദി, വേദിക്ക്
സമീപമുള്ള ആകർഷണങ്ങൾ എന്നിവയെക്കുറിച്ച് ഉമ്മൻ സംസാരി ക്കുകയും
എല്ലാവരുടെയും പങ്കാളിത്തവും പിന്തുണയും അഭ്യർത്ഥിക്കുകയും ചെയ്തു.
റോണ വറുഗീസ് സുവനീറിന്റെ വിശദാംശങ്ങളും പങ്കെടുക്കാനും
പിന്തുണയ്ക്കാനുമുള്ള അവസരങ്ങളും വിശദീകരിച്ചു.
സ്പോൺസർഷിപ്പിനെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ലിസ്
പോത്തൻ സംസാരിച്ചു.

 
സമ്മേളനത്തിന്റെ രണ്ടാം ദിവസം ആസൂത്രണം ചെയ്തിരിക്കുന്ന വിനോദ
സായാഹ്നത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഐറിൻ ജോർജ്ജ്
പങ്കുവെക്കുകയും ഇടവകയുടെ പങ്കാളിത്തം അഭ്യർത്ഥിക്കുകയും ചെയ്തു.
ഫാ. ഗീവർഗീസ് ജോൺ ഇടവകയിൽ നിന്നുള്ള ആദ്യ രജിസ്ട്രേഷൻ സമർപ്പിച്ചു.
ബോബി കോരുത് ആദ്യ റാഫിൾ ടിക്കറ്റ് വാങ്ങി. സുവനീറിൽ ചേർക്കാനുള്ള
ആശംസകൾ ഇടവകയ്ക്ക് വേണ്ടി നൽകി ജെറിൻ ജൂബി (ട്രസ്റ്റി) പിന്തുണ
അറിയിച്ചു. കോൺഫറൻസിൽ രജിസ്റ്റർ ചെയ്തും സുവനീറിൽ ആശംസകൾ
നൽകിയും റാഫിൾ ടിക്കറ്റുകൾ വാങ്ങിയും നിരവധി അംഗങ്ങൾ പിന്തുണ
വാഗ്ദാനം ചെയ്തു. സുനിൽ കുര്യൻ, ജെറിൻ ജൂബി, അനിൽ ജോർജ്, ഐറിൻ
ജോർജ്, ഡോ. ഗിബ്‌സൺ ജോർജ്, പ്രീതി ഫിലിപ്പ്, ഡീക്കൻ റോയ്‌സ് മാത്യു,
അനിത &

സാജു ചാക്കോ എന്നിവരാണ് പിന്തുണ പ്രഖ്യാപിച്ചത്.

വികാരിയും ഇടവക അംഗങ്ങളും നൽകിയ ഉദാരമായ പിന്തുണക്ക്
ദീപ്തി മാത്യു നന്ദി പറഞ്ഞു.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം
റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ
ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി
വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് മീനടം മുഖ്യപ്രഭാഷണം
നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും,
സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന
സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ
ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല,
മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ
സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ
ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ
എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും
മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ
ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ്
കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ,
കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി
ബന്ധപ്പെടുക.