ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ; കേരളത്തിൽ ഏപ്രിൽ 26, വോട്ടെണ്ണൽ ജൂൺ 4

ലോക്സഭാ തെരഞ്ഞെടുപ്പ്  ഏഴ്  ഘട്ടങ്ങളിൽ; കേരളത്തിൽ ഏപ്രിൽ 26, വോട്ടെണ്ണൽ ജൂൺ 4

ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രാജ്യത്ത് 7 ഘട്ടങ്ങളായിട്ടാവും തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ രണ്ടാം ഘട്ടത്തിലാവും തെരഞ്ഞെടുപ്പ്. കേരളത്തിൽ പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി ഏപ്രിൽ 4, സൂക്ഷ്മ പരിശോധന ഏപ്രിൽ 8. വോട്ടെടുപ്പ് ഏപ്രിൽ 26 നുമായിരിക്കും. രാജ്യത്തെ വോട്ടെണ്ണൽ ഒരുമിച്ച് ജൂൺ നാലിനാണ് നടത്തുക. ഏഴാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പ് ജൂൺ ഒന്നിനു മാത്രമേ പൂർത്തിയാകൂ.

ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.