റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടു: അവകാശവാദവുമായി യുക്രെയിൻ

Apr 21, 2026 - 20:01
Apr 21, 2026 - 20:02
 0  5
റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടു: അവകാശവാദവുമായി യുക്രെയിൻ
ന്യൂഡൽഹി: റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടുവെന്ന അവകാശവാദവുമായി യുക്രെയിൻ. 500 കിലോമീറ്റർ ദൂരത്തിൽ നിന്നാണ് ഡ്രോണുകൾ വെടിവച്ചിട്ടതെന്നാണ് യുക്രെയിൻ പറയുന്നത്. യുക്രെയിനിലെ ഡ്രോൺ നിർമാതാക്കളായ ടെനബ്രിസാണ് ഈ അവകാശവാദം ഉന്നയിച്ചത്. റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന ഇറാൻ രൂപകൽപ്പന ചെയ്ത ഷാഹെദ് ഡ്രോണുകളെയാണ് തകർത്തതെന്നാണ് യുക്രെയിൻ അവകാശപ്പെട്ടു.
സൈനികരെ വിന്യസിക്കാതെ തന്നെ വ്യോമ ഭീഷണികളെ ചെറുക്കാനുള്ള കഴിവ് യുക്രെയ്‌നിന് വർദ്ധിച്ചെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന റിപ്പോർ‌ട്ടുകൾ