ചോദ്യപേപ്പർ ചോർച്ച : നീറ്റ് യുജി പരീക്ഷ റദ്ദാക്കി; വീണ്ടും പരീക്ഷ നടത്തും

May 12, 2026 - 08:59
 0  5
ചോദ്യപേപ്പർ ചോർച്ച : നീറ്റ് യുജി പരീക്ഷ റദ്ദാക്കി; വീണ്ടും പരീക്ഷ നടത്തും

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി നാഷണൽ ടെസ്റ്റിങ് ഏജൻസി റദ്ദാക്കി. ചോദ്യപേപ്പർ ചോർന്നുവെന്ന ഗുരുതരമായ ആരോപണങ്ങളെത്തുടർന്നാണ് നടപടി. മേയ് 3-ന് നടന്ന പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ പരീക്ഷാ ഫലം റദ്ദാക്കാനും വീണ്ടും പരീക്ഷ നടത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചു.

പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കുന്നതിനുമാണ് പരീക്ഷ റദ്ദാക്കിയതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സിസിടിവികളും ജാമറുകളും ഉൾപ്പെടെയുള്ള കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ചോദ്യപേപ്പർ ചോർന്നത് വലിയ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.