തമിഴ്നാട്ടിലെ 717 മദ്യശാലകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയ്‌യുടെ ഉത്തരവ്

May 12, 2026 - 10:05
 0  4
തമിഴ്നാട്ടിലെ 717 മദ്യശാലകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയ്‌യുടെ ഉത്തരവ്

ചെന്നൈ: വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപം പ്രവർത്തിക്കുന്ന സർക്കാർ മദ്യശാലകൾ (ടാസ്മാക്) അടിയന്തരമായി പൂട്ടാൻ മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഉത്തരവിട്ടു. വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപം 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന 717 ഷോപ്പുകളാണ് ആദ്യഘട്ടത്തിൽ പൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് അധികൃതർക്ക് കർശന നിർദേശം നൽകി.

രണ്ടാഴ്ചയ്ക്കുള്ളിൽ ഈ 717 ഷോപ്പുകളുടെയും പ്രവർത്തനം അവസാനിപ്പിക്കണമെന്നും ഇതിന്റെ പുരോഗതി കൃത്യമായി വിലയിരുത്തണമെന്നും മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നാണിത്.

.