ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് നീട്ടി പാകിസ്ഥാൻ

Apr 21, 2026 - 19:55
Apr 21, 2026 - 20:02
 0  4
ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് നീട്ടി പാകിസ്ഥാൻ
ന്യൂ‍ഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപരിധിയിൽ ഏർപ്പെടുത്തിയ വിലക്ക് മേയ് 24 വരെ നീട്ടി. ഇന്ത്യൻ രജിസ്ട്രേഷനിലുള്ള വിമാനങ്ങൾക്കും ഇന്ത്യൻ എയർലൈൻസിനും പാകിസ്ഥാൻ വ്യോമപരിധിയിൽ പ്രവേശനം അനുവദിക്കില്ലെന്ന് പാക് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ അറിയിച്ചു.
മെയ് 24 -ന് പുലർച്ചെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കറാച്ചി, ലാഹോർ ഉൾപ്പെടെയുള്ള ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയനുകൾക്കും ഇത് ബാധകമാണ്. നേരത്തെ നീട്ടിയ വിലക്ക് ഏപ്രിൽ 24-ന് അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കം.