ന്യൂയോർക്ക് സെന്റ് ജോൺസ് ഓറഞ്ച്ബർഗ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല തുടക്കം
ജിനേഷ് തമ്പി
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്കോഫ് സെന്റ് ജോൺസ് ഓറഞ്ച്ബർഗ് ഓർത്തഡോൿസ് ദേവാലയത്തിൽ വിജയകരമായി സംഘടിപ്പിച്ചു.
2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . "കൃപയുടെ പാത്രങ്ങൾ" എന്നതാണ് ചിന്താ വിഷയം.
(2 തിമോത്തി 2:20-22 - എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക).
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ഡോ. റെബേക്ക പോത്തൻ, ബ്ലെസ്സി വർഗീസ്,അൻസ സോണി, അക്സ വർഗീസ്, ഈതൻ കൂട്ടുമാത, ഇവാൻ കൂട്ടുമാത, ഐറിൻ പോൾ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ഭദ്രാസന അസംബ്ലി അംഗങ്ങളായ ബിജോ തോമസ്, ഫിലിപ്പ് പ്രസാദ് ഈശോ , മലങ്കര അസോസിയേഷൻ അംഗങ്ങൾ അജിത് വട്ടശ്ശേരിൽ, തോമസ് വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു.
ഇടവക വികാരി ഫാ. എബി പൗലോസ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.
ഡോ. റെബേക്ക പോത്തൻ കോൺഫറൻസ് കോർ ടീമിനെ പരിചയപ്പെടുത്തുകയും കോൺഫറൻസിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഇടവകാംഗങ്ങളോട് സുവനീറിലേക്ക് ലേഖനങ്ങൾ അയക്കാൻ ആവശ്യപ്പെട്ട ഡോ. റെബേക്ക പോത്തൻ, പരസ്യങ്ങൾക്കായുള്ള വിവിധ വ്യക്തിഗത, ബിസിനസ് നിരക്കുകളെ കുറിച്ചും സംസാരിച്ചു.
ബിജോ തോമസ് ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം, കോൺഫറൻസ് തീയതി, സമയം, സ്ഥലം, പ്രഭാഷകരെ കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ചു.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
രജിസ്ട്രേഷൻ വിശദാംശങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഈതൻ കൂട്ടുമാത നൽകി.
ഐറിൻ പോൾ കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള വിവിധ സ്പോൺസർഷിപ്പ് അവസരങ്ങളെ കുറിച്ച് സംസാരിച്ചു.
അക്സ വർഗീസ് റാഫിളിന്റെയും സൈറ്റ് & സൗണ്ട് ഷോയുടെയും വിശദാംശങ്ങൾ നൽകി.
ഡോ. റെബേക്ക പോത്തൻ ഇടവക വികാരിക്കും ഇടവകാംഗങ്ങൾക്കും ഊഷ്മളമായ സ്വാഗതത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു.
ദേവാലയ വികാരി ഫാ. എബി പൗലോസ് രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ അംഗങ്ങളെയും അച്ചൻ പ്രോത്സാഹിപ്പിക്കുകയും, കോൺഫറൻസ് ടീമിന്റെ സമർപ്പണത്തിനു നന്ദി പറയുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾക്കായി https://fycnead.org/ സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.
ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566