ഡോ.വർഗ്ഗീസ് പേരയിലിൻ്റെ ഹാസ്യനോവൽ ''എനിക്ക് മരിക്കണം" ജോസ് കെ മാണി എംപി പ്രകാശനം ചെയ്തു

ഡോ.വർഗ്ഗീസ് പേരയിലിൻ്റെ ഹാസ്യനോവൽ ''എനിക്ക് മരിക്കണം" ജോസ് കെ മാണി എംപി പ്രകാശനം ചെയ്തു
ഡോ. വർഗ്ഗീസ്പേരയിൽ ഒരു ഹ്യൂമറിസ്റ്റ് എന്നനിലയിലല്ല,ഹ്യൂമനിസ്റ്റ് എന്ന നിലയിലാണ്അറിയ
പ്പെടുന്നതെന്ന് ജോസ് കെമാണി എം.പി . അഭിപ്രായപ്പെട്ടു.
കൈവയ്ക്കുന്ന വൈവിധ്യമാർന്ന  മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഡോ.വർഗ്ഗീസ്
പേരയിലിൻ്റെ"എനിക്ക് മരിക്കണം"എന്ന ഈ നോവലിലും ഒരു മനുഷ്യ
സ്നേഹിയുടെ സ്വരമാണ് ഉയർന്ന കേൾക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സരസമായ ഭാഷയിൽ ആഴമേറിയ ജീവിതസന്ദേശം നല്കുന്ന ഈ പുസ്തകം ഒരു എഴുത്തുകാരൻ എന്ന നിലയിലും ഡോ.വർഗ്ഗീസ് പേരയിലിന് ചുവടുറപ്പിക്കാൻ വഴിയൊരുക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു.
അദ്ധ്യാപകരായ ഡോ.വർഗ്ഗീസ് പേരയിൽ, ഭാര്യ ഡാർളി ടീച്ചർ, മക്കൾ അസി.പ്രൊഫ.
ക്രിസ്റ്റി, അസി. പ്രൊ,ഫ ,ഗിഫ്റ്റി എന്നിവർ ഉൾപ്പെടുന്ന പേരയിൽ കുടുംബം അധ്യാപക കുടുംബമെന്ന നിലയിൽ ഏവരുടെയും സ്നേഹബഹുമാനങ്ങൾ ആർജ്ജിച്ചവരാണ്. പിതാവിൻ്റെ അടുത്ത സുഹൃത്ത് എന്നനിലയിലാണ് അദ്ദേഹത്തെ  ഏറെ പരിചയമെന്ന് ജോസ് കെ മാണി പറഞ്ഞു.
ഓർത്തഡോക്സ് സഭയുടെ മുൻ മാനേജിംഗ്കമ്മറ്റിയംഗം ജോൺ സാമുവലിന്  പുസ്തകത്തിൻ്റെ ആദ്യ പ്രതി നല്കി ഡോ.വർഗ്ഗീസ്പേരയിലിൻ്റെ "എനിക്ക് മരിക്കണം" എന്ന.
ഹാസ്യനോവൽ  ജോസ് കെ മാണി എംപി പ്രകാശനം ചെയ്തു.
 
ഒരു ഹാസ്യകൃതി വിജയിക്കുന്നത് അതിലെ നർമ്മങ്ങൾ വായിച്ച് ചിരിക്കുന്നതിലൂടെ മാത്രമല്ല സമാനമായ നർമ്മസന്ദർഭങ്ങളും
രസകരമായ അനുഭവങ്ങളുമൊക്കെ ഓർത്ത് വായനക്കാർ പലവട്ടം ചിരിക്കുമ്പോഴാണെന്ന്  തുടർന്ന്
സംസാരിച്ച ഹാസ്യസാഹിത്യകാരൻകൂടിയായ ഡോ.ജേക്കബ് സാംസൺ
അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള നിരവധി സന്ദർഭങ്ങൾ ഉൾപ്പെടുന്നഈ പുസ്തകം അർഹിക്കുന്ന അംഗീകാരങ്ങൾ നേടുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
 
ചടങ്ങിൽ ബസലേൽ റമ്പാൻ അദ്ധ്യക്ഷത വഹിച്ചു. പയസ് കുര്യൻ, ഫാ. ഫിലിപ്പോസ് ഡാനിയേൽ 
,പ്രൊഫ. ജോസ് വി കോശി എന്നിവർ പ്രസംഗിച്ചു. ഡോ. വർഗീസ് പേരയിൽ
സ്വാഗതവും. മകൻ അസി.പ്രൊ.ക്രിസ്റ്റി പേരയിൽ കൃതജ്ഞതയും പറഞ്ഞു.
ഡോ.വർഗ്ഗീസ് പേരയിലിൻ്റെ ചെറുമക്കളായ ഹെലൻ ജോ പ്രാർത്ഥനാഗാനവും, ഡെന്ന കവിതയും ആലപിച്ചു.