കുഞ്ഞിനെ മാരകായുധമെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ശിശുക്ഷേമ സമിതി അംഗത്തിനെതിരെ വധശ്രമത്തിന് കേസ്

കുഞ്ഞിനെ മാരകായുധമെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ശിശുക്ഷേമ സമിതി അംഗത്തിനെതിരെ വധശ്രമത്തിന് കേസ്
ത്തനംതിട്ട: പിഞ്ചുകുഞ്ഞിനെ വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) അംഗത്തിനെതിരെ പൊലീസ് കേസെടുത്തു.
സി പി എം മലയാലപ്പുഴ ലോകല്‍ കമിറ്റി അംഗത്തിന്റെ ഭാര്യയുടെ പരാതിയില്‍ അഭിഭാഷകയായ എസ് കാര്‍ത്തികയെ നാലാം പ്രതിയാക്കി മലയാലപ്പുഴ പൊലീസാണ് കേസെടുത്തത്. കാര്‍ത്തികയുടെ ഭര്‍ത്താവും സി പി എം തുമ്ബമണ്‍ ടൗണ്‍ തെക്ക് ബ്രാഞ്ച് സെക്രടറിയുമായ അര്‍ജുന്‍ ദാസ്, സഹോദരന്‍ അരുണ്‍ ദാസ്, ഭാര്യ സലീഷ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
അതേസമയം പരാതിക്കാരിയുടെ ഭര്‍ത്താവിനെതിരെ കേസ് കൊടുത്തതിന്റെ വിരോധം തീര്‍ക്കാനാണ് തനിക്കെതിരെ വ്യാജ പരാതി നല്‍കിയിരിക്കുന്നതെന്ന് കാര്‍ത്തിക പറഞ്ഞു. എന്നാല്‍ കാര്‍ത്തികയുടെ സിഡബ്ല്യുസി അംഗത്വം നഷ്ടപ്പെടാതിരിക്കാന്‍ പൊലീസ് മനഃപ്പൂര്‍വം ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് ചുമത്തിയില്ലെന്നും ആക്ഷേപമുണ്ട്.