കാനഡയില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റു മരിച്ചു

Apr 6, 2025 - 19:19
 0  4
കാനഡയില്‍ ഇന്ത്യക്കാരന്‍ കുത്തേറ്റു മരിച്ചു

 ഗുജറാത്ത് സ്വദേശി ധര്‍മ്മേഷ് കതിരേയ കാനഡയില്‍ കുത്തേറ്റു മരിച്ചു. തലസ്ഥാന നഗരമായ ഒട്ടാവയ്ക്കു സമീപമുള്ള റോക്ക്‌ലന്റിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച്‌ ഏപ്രില്‍ നാലിനാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ശനിയാഴ്ച്ചയാണ് ധര്‍മ്മേഷിന്റെ മരണം സ്ഥിതീകരിച്ചുള്ള വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. 

ധര്‍മ്മേഷിന്റെ അയല്‍വാസിയും വെളുത്തവര്‍ഗ്ഗക്കാരനുമായ ആള്‍ വംശീയ വിദ്വേഷത്തിന്റെ പേരിലാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു. ഇയാള്‍ ഇതിനു മുമ്ബും ധര്‍മ്മേഷിനും കുടുംബത്തിനുമെതിരെ അധിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ ആക്രമണകാരണം ഇതല്ലെന്നാണ് അധികൃതര്‍ പറയുന്നത്.