മേഘാലയ പ്രിൻസിപ്പൽ സെക്രട്ടറി ഉസ്ബക്കിസ്ഥാനിൽ മരിച്ച നിലയിൽ

Apr 8, 2025 - 18:02
 0  6
മേഘാലയ പ്രിൻസിപ്പൽ സെക്രട്ടറി ഉസ്ബക്കിസ്ഥാനിൽ മരിച്ച നിലയിൽ

ഷില്ലോങ്: മേഘാലയ പ്രിൻസിപ്പൽ സെക്രട്ടറി സൈദ് മുഹമ്മദ് എ റാസിയെ ഉസ്ബക്കിസ്ഥാനിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മധ്യ ഏഷ്യൻ രാഷ്ട്രങ്ങളിൽ സ്വകാര്യ സന്ദർശനത്തിനായിരുന്നു അദ്ദേഹം. റാസി ഫോൺ കോളുകളോട് പ്രതികരിക്കാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ വാതിലിന്‍റെ പൂട്ട് തകർത്ത് അകത്ത് കയറി പരിശോധിക്കുകയായിരുന്നു.

മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടു. റാസിയുടെ മരണത്തിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ അനുശോചനം രേഖപ്പെടുത്തി.ഏപ്രിൽ 4നാണ് റാസി ഉസ്ബക്കിസ്ഥാനിലെത്തിയത്.