യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രമുഖ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വാഴ്സോ വിമാനത്താവളത്തില്‍നിന്നാണ് സനലിനെ കസ്റ്റഡിയിലെടുത്തത്.
ഇന്ത്യയുടെ നിർദേശപ്രകാരം സനലിനെതിരെ ഇന്റർപോള്‍ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മതനിന്ദ ആരോപിച്ച് സനലിനെതിരെ കത്തോലിക്ക സഭ കേസ് നല്‍കിയിരുന്നു. 2012 മുതല്‍ സനല്‍ ഫിന്‍ലന്‍ഡിലാണ് താമസം. മനുഷ്യാവകാശസംരക്ഷണ യോഗത്തില്‍ പങ്കെടുക്കാൻ പോളണ്ടില്‍ എത്തിയതാണ്.