ട്രംപിന്റെ തീരുവ ഭീഷണി; അവസാനം വരെ പോരാടുമെന്ന് ചൈന

ചൈന : പകരച്ചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. യുഎസിന്റെ ബ്ലാക്ക്മെയിൽ നയം അംഗീകരിക്കില്ലെന്ന് ചൈന. അമേരിക്കയ്ക്കെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന വ്യക്തമാക്കി. ബദൽ പദ്ധതി രൂപീകരിക്കുമെന്നും ചൈന പ്രഖ്യാപിച്ചു.
ചൈന അമേരിക്കയ്ക്ക് മേൽ ഏർപ്പെടുത്തിയ 34 ശതമാനം തീരുവ പ്രഖ്യാപിക്കണമെന്നാണ് ട്രംപിന്റെ ഭീഷണി.48 മണിക്കൂറിനകം തീരുമാനം പിൻവലിക്കണമെന്നാണ് മുന്നറിയിപ്പ്. ചൈന തീരുവ പിൻവലിച്ചില്ലെങ്കിൽ 50 ശതമാനം തീരുവ കൂടി ഏർപ്പെടുത്തുമെന്ന് ട്രംപ് അറിയിച്ചു.