മുഖ്യമന്ത്രി പ്രഖ്യാപനം വൈകും: ഡൽഹിയിലെ നിർണായക കൂടിക്കാഴ്ച പൂർത്തിയായി

May 9, 2026 - 16:49
 0  16
മുഖ്യമന്ത്രി പ്രഖ്യാപനം വൈകും:  ഡൽഹിയിലെ നിർണായക കൂടിക്കാഴ്ച പൂർത്തിയായി

കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന നിർണ്ണായക ചർച്ചകൾ പൂർത്തിയായി. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ചർച്ചയ്ക്ക് ശേഷം പ്രഖ്യാപനം ഉടൻ ഉണ്ടാകില്ലെന്നും തീരുമാനം പിന്നീട് അറിയിക്കുമെന്നും ഹൈക്കമാൻഡ് പ്രതിനിധി ദീപ ദാസ് മുൻഷി വ്യക്തമാക്കി.

ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെങ്കിലും, ഘടകകക്ഷികൾ വി.ഡി. സതീശനെയാണ് പിന്തുണയ്ക്കുന്നത്.

അതേസമയം സീനിയോറിറ്റി പരിഗണിച്ച് തനിക്ക് അവസരം നൽകണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്. നേതാക്കളുടെയും ഘടകകക്ഷികളുടെയും വ്യത്യസ്തമായ നിലപാടുകൾ പരിഗണിച്ച് ഖാർഗെ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാൻഡ് അന്തിമ പ്രഖ്യാപനം നടത്തുക. ഇതിനായുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങൾ