കേന്ദ്രം 57,400 കോടി വെട്ടിക്കുറച്ചു, നികുതി ഭാരം കൂടില്ല, അധിക വിഭവ സമാഹരണം ലക്ഷ്യം; ധനമന്ത്രി: ബജറ്റ് ഒറ്റനോട്ടത്തില്‍

കേന്ദ്രം 57,400 കോടി വെട്ടിക്കുറച്ചു, നികുതി ഭാരം കൂടില്ല, അധിക വിഭവ സമാഹരണം ലക്ഷ്യം;  ധനമന്ത്രി: ബജറ്റ് ഒറ്റനോട്ടത്തില്‍

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലൂന്നി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ്. കേരളത്തിന്റേത് സൂര്യോദയ ബജറ്റെന്ന് പറഞ്ഞാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിച്ചത്.രണ്ടുതരം അനിശ്ചതത്വങ്ങള്‍ക്കിടയിലാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി.

ഒന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങളും മാന്ദ്യവുമാണ്. യുദ്ധം വഷളായാല്‍ കേരളത്തെയും ബാധിക്കും. കേന്ദ്ര അവഗണയാണ് രണ്ടാമത്തേതെന്നും മന്ത്രി പറഞ്ഞു.

സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് കോടതി ഫീസുകളില്‍ വരെ കാലോചിതമായ പരിഷ്‌കരണം നടപ്പാക്കി അധിക വിഭവ സമാഹരണം ബജറ്റ് ലക്ഷ്യമിടുമ്ബോഴും സാധാരണക്കാരുടെ മേല്‍ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നില്ല  .  ടൂറിസം, വിദ്യാഭ്യാസം, പരിചരണം, ആരോഗ്യം എന്നി മേഖലകളില്‍ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുമെന്നത് ബജറ്റിനെ ശ്രദ്ധേയമാക്കി. റബറിന്റെ താങ്ങുവില പത്തുരൂപ വര്‍ധിപ്പിച്ചപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ച സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല. എന്നാല്‍ അടുത്തവര്‍ഷം മുതല്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കൃത്യമായി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖം വൈകാതെ യാഥാര്‍ത്ഥ്യമാകും. വിഴിഞ്ഞം പദ്ധതിക്ക് 10,000 ഏക്കര്‍ ഭൂമി ലഭ്യമാക്കും. .

തിരുവനന്തപുരം മെട്രോയ്ക്ക് കേന്ദ്രാനുമതി ഉടന്‍. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയില്‍ വെ ആവശ്യങ്ങള്‍ നിരാകരിച്ചു. ഹൈസ്പീഡ് പാതകള്‍ കൊണ്ടുവരുന്ന് അത്യാവശ്യാണ്. കെ റെയില്‍ പദ്ധതി നപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

പലസ്തീന്‍- ഇസ്രായേല്‍ യുദ്ധം രൂക്ഷമായാല്‍ കേരളത്തെ ബാധിക്കും.2024-25 വര്‍ഷത്തെ കേരളീയത്തിന് വേണ്ടി പത്തുകോടിരൂപ മാറ്റിവയ്ക്കും. പ്രതിസന്ധിയും വെല്ലുവിളികളും ഒഴിഞ്ഞുപോയതിന് ശേഷം വികസനം നടപ്പാക്കനാകില്ല. സ്വാകാര്യ മേഖലയുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.

25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും

എപിജെ അബ്ദുല്‍ കലാം സര്‍വകലാശാലയുടെ കീഴില്‍ മൂന്ന് മികവിന്റെ കേന്ദ്രങ്ങള്‍. അതിനായി പത്ത് കോടി രൂപമാറ്റിവയ്ക്കും. 25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും.

ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ വികസന പദ്ധതികള്‍ക്കായി 250 കോടി രൂപ

ബജറ്റ് ഒറ്റനോട്ടത്തില്‍:

1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്

റവന്യൂ കമ്മി 27,846 കോടി രൂപ

5. കിഫ്ബി ഉള്‍പ്പടെ മൂലധന നിക്ഷേപ മേഖലയില്‍ 34,530 കോടിയുടെ വകയിരുത്തല്‍

കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റും

മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനം

വിഴിഞ്ഞം ഈ വര്‍ഷം മേയില്‍ പ്രവര്‍ത്തനം ആരംഭിക്കും

ടൂറിസം, വ്യവസായം, തുറമുഖം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ

തിരുവനന്തപുരം മെട്രോയ്ക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും

കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയെ കുറിച്ച്‌ ആലോചിക്കും

ദേശീയപാതാ വികസനത്തിന് പ്രമുഖ പരിഗണന

നാലുവര്‍ഷം കൊണ്ട് നികുതി ഇരട്ടിയായി

ഡിജിറ്റല്‍ സര്‍വകലാശാലയുടെ മൂന്ന് കേന്ദ്രങ്ങള്‍ ആരംഭിക്കും

25 പുതിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍

ടൂറിസം മേഖലയില്‍ 5000 കോടിയുടെ നിക്ഷേപം ആകര്‍ഷിക്കും

ഉന്നത വിദ്യാഭ്യാസമേഖലയില്‍ വിദഗ്ധരുടെ ടാസ്‌ക് ഫോഴ്‌സുകള്‍

വിദേശസര്‍വകലാശാലകള്‍ സ്ഥാപിക്കുന്നത് പരിശോധിക്കും

വിഷരഹിത പച്ചക്കറി വികസനത്തിന് 78.45 കോടി.

നാളീകേര കൃഷി വികസനത്തിന് 65 കോടി.

മൃഗസംരക്ഷണത്തിന് 277.14 കോടിയുടെ വകയിരുത്തല്‍

ക്ഷീരവികസന മേഖലയ്ക്ക് 109.25 കോടി

മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി.

പുനര്‍ഗേഹം പദ്ധതിയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി.

മത്സ്യത്തൊഴിലാളി അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയ്ക്ക് 11.18 കോടി

ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ചന്ദനം സംരക്ഷിക്കുന്നതിനും പ്രത്യേക പദ്ധതി

വനം വന്യജീവി മേഖലയ്ക്കായി 232.59 കോടി.

പത്ര പ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് 25 ലക്ഷം.

നാടുകാണിയില്‍ സഫാരി പാര്‍ക്കിന് 2 കോടി

പെരുവണ്ണാമൂഴി മുതുകാടുള്ള 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്.

തദ്ദേശസ്വയംഭരണ സ്ഥാപന പദ്ധതി വിഹിതം സംസ്ഥാന പദ്ധതി അടങ്കലിന്റെ 28.09 ശതമാനമായി ഉയര്‍ത്തി. (8532 കോടി വകയിരുത്തല്‍)

ഗ്രാമവികസനത്തിന് 1768.32 കോടി.

തൊഴിലുറപ്പില്‍ 10.50 കോടി തൊഴില്‍ ദിനം ലക്ഷ്യം. ഇതിനായി സംസ്ഥാന വിഹിതം 230.10 കോടി.

2025 നവംബറോടെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി കേരളം മാറും.

കുടുംബശ്രീയ്ക്ക് 265 കോടി

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1736.63കോടി

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി.

പൊതുജനാരോഗ്യ മേഖലയ്ക്ക് 2052.23 കോടി

2025 മാര്‍ച്ച്‌ 31-നകം ലൈഫ് പദ്ധതിയില്‍ 5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം ലക്ഷ്യം. അടുത്ത വര്‍ഷത്തേക്ക് 1132 കോടി രൂപ.

ശബരിമല മാസ്റ്റര്‍ പ്ലാനിന് 27.60 കോടി.

സഹകരണ മേഖലയ്ക്ക് 134.42 കോടി.

ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും തീര പരിപാലനത്തിനുമായി 588.85 കോടി.

കെ.എസ്.ആര്‍.ടി.സിയ്ക്ക് 1120.54 കോടി

വൈദ്യുതി പദ്ധതിയ്ക്ക് 400 കോടി.

കൊച്ചി മറൈന്‍ ഡ്രൈവില്‍ 2150 കോടി രൂപയുടെ അന്താരാഷ്ട്ര വാണിജ്യ സമുച്ചയം

കശുവണ്ടി വ്യവസായത്തിന് 53.36 കോടി.

കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടി.

പൊതുജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി ആരോഗ്യ സുരക്ഷാ ഫണ്ട് രൂപീകരിക്കും.

സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുടെ നടത്തിപ്പിന് 100 കോടി

കയര്‍ വ്യവസായത്തിന് 107.64 കോടി

ഖാദി വ്യവസായത്തിന് 14.80 കോടി

2 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന രീതിയില്‍ അങ്കണവാടി ജീവനക്കാര്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.

വന്‍കിട പശ്ചാത്തല വികസന പദ്ധതികള്‍ക്കായി 300.73 കോടി

കിന്‍ഫ്രയ്ക്ക് 324.31 കോടി

വിവരസാങ്കേതിക മേഖലയ്ക്ക് 507.14 കോടി

സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

ഗതാഗത മേഖലയ്ക്ക് 1976.04 കോടി.

കൊല്ലം തുറമുഖം പ്രധാന നോണ്‍ മേജര്‍ തുറമുഖമാക്കി വികസിപ്പിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡിഎ അനുവദിക്കും. ഏപ്രില്‍ മാസത്തെ ശമ്ബളത്തോടൊപ്പം ലഭിക്കും.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയ്ക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി.

റബ്ബര്‍ സബ്‌സിഡി 180 രൂപയാക്കി ഉയര്‍ത്തി.

പട്ടിക ജാതി ഉപ പദ്ധതിയ്ക്ക് 2979.40 കോടി

പട്ടിക വര്‍ഗ്ഗ വികസനത്തിന് 859.50 കോടി.

മറ്റ് പിന്നാക്ക വിഭാഗ ക്ഷേമങ്ങള്‍ക്കായി 167 കോടി.

ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 239 കോടി

കോടതി നിരക്കുകള്‍ കൂടും, അപ്പീലുകള്‍ക്ക് ഫീസ് കൂട്ടി