വേൾഡ് മലയാളി കൗൺസിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്-2026, ആൻഡ്രൂ പാപ്പച്ചന്

Aug 12, 2026 - 06:50
 0  16
വേൾഡ് മലയാളി കൗൺസിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്-2026, ആൻഡ്രൂ പാപ്പച്ചന്

ഡാളസ് : വേൾഡ് മലയാളി കൗൺസിലിന്റെ (WMC) 2026-ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് ഡബ്ല്യു.എം.സി സഹസ്ഥാപകനും പ്രമുഖ സംഘാടകനും എഴുത്തുകാരനുമായ ആൻഡ്രൂ പാപ്പച്ചൻ അർഹനായി. 1995-ൽ സംഘടന രൂപീകൃതമായത് മുതൽ കഴിഞ്ഞ 30 വർഷത്തിലധികമായി അദ്ദേഹം നൽകിവരുന്ന സമാനതകളില്ലാത്ത സേവനങ്ങളെ മാനിച്ചാണ് ഈ പുരസ്കാരം.

ഡബ്ല്യു.എം.സിയുടെ മൂന്ന് സ്ഥാപക നേതാക്കളിൽ ഒരാളായ ആൻഡ്രൂ പാപ്പച്ചൻ, നാല് വർഷം ഗ്ലോബൽ പ്രസിഡന്റായും, നാല് വർഷം ഗ്ലോബൽ ചെയർമാനായും, രണ്ട് വർഷം ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനായും സംഘടനയെ നയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 21 മുതൽ 24 വരെ ടെക്സസിലെ ഡാളസിലുള്ള വിൻധാം ഡി.എഫ്.ഡബ്ല്യു എയർപോർട്ടിൽ വെച്ച് നടക്കുന്ന ഡബ്ല്യു.എം.സിയുടെ 15-ാമത് ബയനിയൽ  കോൺഫറൻസിൽ വെച്ച് അവാർഡ് സമ്മാനിക്കും.