ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

എയർ ഇന്ത്യയിൽ വീണ്ടും ബോംബ് ഭീഷണി. ബോംബ് ഭീഷണിയെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ലണ്ടനിൽനിന്ന് ഡൽഹിയിലേക്ക് വന്ന വിമാനം അടിയന്തരമായി റിയാദിൽ ഇറക്കുകയായിരുന്നു. എയർ ഇന്ത്യയുടെ എഐസി 114 എന്ന വിമാനത്തിലാണ് സംഭവം.വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശമാണ് ലഭിച്ചത്. ഈ ടിഷ്യൂ പേപ്പർ ശുചിമുറിയിൽ നിന്നാണ് ലഭിച്ചത്. ഇതിനെ തുടർന്നാണ് വിമാനം അടിയന്തരമായി നിലനിർത്തിറക്കിയത്.
അടിയന്തരമായി വിമാനം നിലനിർത്തിറക്കിയതിന് പിന്നാലെ യാത്രക്കാരെയെല്ലാം വിമാനത്താവളത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റുകയും ചെയ്തു. ബാഗുകളൊന്നും എടുക്കാൻ അനുവദിച്ചില്ല. തുടർന്ന് പരിശോധനകൾക്ക് ശേഷമാണ് ടെർമിനലിലേക്ക് കൊണ്ടുവന്നത്. മൂന്നര മണിക്കൂർ നീണ്ട പരിശോധനകൾക്കൊടുവിൽ എത്രയും വേഗം വിമാനം പുറപ്പെടുമെന്ന് യാത്രക്കാരെ വിമാനത്താവള അധികൃതർ അറിയിച്ചു.