ബ്രിട്ടനിൽ ചെറുവിമാനം കത്തിയമർന്നു; അപകടം പറന്നുയർന്ന ഉടനെ

ലണ്ടൻ: ബ്രിട്ടനിൽ സൗത്ത് എൻഡ് വിമാനത്താവളത്തിൽ ചെറുവിമാനം തകർന്നു വീണു. പറന്നുയർന്ന ഉടനെയാണ് വിമാനം കത്തി തകർന്നുവീണത്. ബീച്ച് ബി200 സൂപ്പർ കിംഗ് എയറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.
വിമാനത്തിൽ എത്രപേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരണമില്ല. നെതർലാൻഡ്സിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നുവീണത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ യുകെ എഎഐബി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.