'വാഴ 2 ' ഒടിടിയിലെത്തി

May 8, 2026 - 17:15
 0  5
'വാഴ 2 ' ഒടിടിയിലെത്തി

മലയാള സിനിമയിൽ പുതുചരിത്രം രചിച്ച 'വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്' ഒടിടിയിലെത്തി. നവാഗതനായ സവിൻ എസ്.എ സംവിധാനം ചെയ്ത വാഴ 2 നായി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംവിധായകൻ വിപിന്‍ ദാസാണ്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിലായി വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

സോഷ്യൽ മീഡിയ താരങ്ങളായ ഹഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് വി. തുടങ്ങിയ യുവതാരങ്ങൾ അണിനിരന്ന ചിത്രത്തിൽ, സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാൽ, അഞ്ചൽ മറിയ തുടങ്ങിയ താരങ്ങളും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

ജിയോ ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. വാഴ 2 ഇപ്പോൾ ഹോട്ട്സ്റ്റാറിൽ കാണാം.