സര്‍വകലാശാല നിയമഭേദഗതി രണ്ടാം ബില്ലിന് മുന്‍കൂര്‍ അനുമതി നല്‍കി ഗവര്‍ണര്‍

തിരുവനന്തപുരം: സര്‍വകലാശാല നിയമഭേദഗതി രണ്ടാം ബില്ലിന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുന്‍കൂര്‍ അനുമതി നല്‍കി. കുസാറ്റ്, കെടിയു, മലയാളം സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനാണ് നിയമ സഭയില്‍ അവതരിപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി നല്‍കിയത്. നേരത്തെ മുന്‍കൂര്‍ അനുമതി നല്‍കാത്തതിനാല്‍ ഈ ബില്ലിന്റെ അവതരണം സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നു. ഈ മാസം 20 നായിരിക്കും ഈ ബില്ലിന്റെ അവതരണം.
ചാന്‍സിലറുടെ അധികാരം വെട്ടിക്കുറക്കുന്നു, പ്രോ ചാന്‍സിലറായ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ബില്ലില്‍ കൂടുതല്‍ അധികാരം നല്‍കുന്നു തുടങ്ങിയ പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം നിയമമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണറോട് വിശദീകരണം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ രണ്ടാം ബില്ലിന് മുന്‍കൂര്‍ അനുമതി നല്‍കിയത്.