വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റ് മരിച്ചു

ഡൽഹി: വിമാനം ലാൻഡ് ചെയ്തതിനു തൊട്ടു പിന്നാലെ പൈലറ്റ് മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പൈലറ്റ് അർമാൻ ആണ് മരിച്ചത്.ശ്രീനഗർ-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റാണ് മരണപ്പെട്ടത്.
ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്തിനുള്ളിൽവച്ചു ഛർദ്ദിച്ച അർമാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അർമാന്റെ വിയോഗത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അനുശോചനം രേഖപ്പെടുത്തി.