ഷഹബാസ് വധത്തിലെ കുറ്റാരോപിതരായ വിദ്യാർഥികളെ പരീക്ഷ കഴിയുന്നതിന് മുമ്പ് വകവരുത്തും; സ്കൂളിലേക്ക് ഊമക്കത്ത്

Mar 8, 2025 - 11:44
 0  20
ഷഹബാസ് വധത്തിലെ കുറ്റാരോപിതരായ വിദ്യാർഥികളെ പരീക്ഷ കഴിയുന്നതിന് മുമ്പ് വകവരുത്തും; സ്കൂളിലേക്ക് ഊമക്കത്ത്

താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികളെ എസ്എസ്എൽസി പരീക്ഷ കഴിയുന്നതിനുമുമ്പ് വകവരുത്തുമെന്ന് സ്കൂളിലേക്ക് ഊമക്കത്ത്. കേസിൽ ആദ്യം പിടിയിലായ അഞ്ചു വിദ്യാർത്ഥികളെ പോലീസ് സംരക്ഷണയിൽ എസ്എസ്എൽസി പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചതിന് തൊട്ടു പിന്നാലെയാണ് താമരശ്ശേരി ജിവിഎച്ച്എസ്എസ് പ്രധാനധ്യാപകന് ഊമക്കത്ത് ലഭിച്ചത്.

വൃത്തിയുള്ള കൈപ്പടയിൽ എഴുതിയ കത്തിൽ കോരങ്ങാട്ടെ വിദ്യാലയത്തിൽ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷയെഴുതാനേ കഴിയൂ എന്നും എസ്എസ്എൽസി പരീക്ഷകൾ പൂർത്തിയാക്കുന്നതിന് മുമ്പ് വിദ്യാർത്ഥികളെ  അപായപ്പെടുത്തുമെന്നും പറയുന്നു.

കത്ത് ലഭിച്ച ഉടൻതന്നെ സ്കൂളുൾ അധികൃതർ താമരശ്ശേരി പോലീസിൽ വിവരമറിയിച്ചു. പോലീസ് അന്വേഷണം തുടങ്ങി. വിദ്യാർത്ഥി സംഘർഷ സാധ്യത കണക്കിലെടുത്ത് അതീവ രഹസ്യമായാണ് അന്വേഷണം. പിടിയിലായ അഞ്ചു വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം കോരങ്ങാട്ടുനിന്നു എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ജി.എച്ച്.എസ്.എസിലേക്കും പ്രതിഷേധത്തെത്തുടര്‍ന്ന് അവസാനദിവസം ഒബ്സര്‍വേഷന്‍ ഹോമിലേക്കും മാറ്റുന്നതിന്  മുമ്പാണ് കത്തയച്ചതന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.