മാസപ്പടി കേസ്; എസ്എഫ്‌ഐഒ നൽകിയ പരാതി കോടതി സ്വീകരിച്ചു

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എസ്എഫ്‌ഐഒ നല്‍കിയ പരാതി കോടതി സ്വീകരിച്ചു. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കും എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതിയുടെ തീരുമാനം. കേസിൽ പ്രതികളായ വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. ഇതിലൂടെ എസ്എഫ്‌ഐഒ ഒരു നിര്‍ണായക ഘട്ടം പിന്നിട്ടിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച പരാതിയാണ് കോടതി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. പരാതിയില്‍ പറയുന്ന കുറ്റം നിലനില്‍ക്കും എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. പരാതിയില്‍ പറഞ്ഞിട്ടുള്ള പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കുന്ന പ്രക്രിയയാണ് അടുത്തതായി നടക്കാനുള്ളത്. അടുത്ത ആഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ ഉണ്ടാകും എന്നാണ് വിവരം.
കേസിന് നമ്പര്‍ ഇടുകയാണ് ആദ്യം ചെയ്യുക. ശേഷം, ഒന്നാം പ്രതി ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതി വീണ വിജയന്‍ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കും. ഇതില്‍ നാലുപ്രതികള്‍ നാല് കമ്പനികളാണ്.