തിരുവനന്തപുരത്തെ സീബ്രകൾക്ക് ഭക്ഷണമായി യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്ത തിമോത്തി ഗ്രാസ്

Aug 21, 2026 - 14:30
 0  6
തിരുവനന്തപുരത്തെ സീബ്രകൾക്ക് ഭക്ഷണമായി  യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്ത തിമോത്തി ഗ്രാസ്


തിരുവനന്തപുരം: ഈ ഓണക്കാലത്ത്  തിരുവനന്തപുരം നഗരത്തിലെ പ്രധാന കാഴ്ചകളിലൊന്നായ സീബ്രകളെ  കാണാൻ  ഇതിനകം തന്നെ ആൾത്തിരക്കാണ് . സീബ്രകൾക്ക് സാധാരണ ക്വാറന്റൈൻ മാത്രമേ വെറ്ററിനറി ഡോക്ടർമാര്‍ നിർദ്ദേശിച്ചിട്ടുള്ളൂ. ദീർഘയാത്രയുടെ അല്പം ക്ഷീണമൊഴിച്ചാൽ സീബ്രകൾ പൂർണ ആരോഗ്യവാൻമാരാണെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. സന്ദർശകർക്ക് ഇവയെ കാണുന്നതിന് തടസമുണ്ടാകാത്ത വിധം 21 ദിവസത്തെ തുറന്ന ക്വാറന്റൈൻ മാത്രമാണുള്ളതെന്ന് മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ വ്യക്തമാക്കി.

സീബ്രകൾക്ക് കഴിക്കാനുള്ള തിമോത്തി ഗ്രാസ് കേരളത്തിൽ ലഭ്യമല്ല. രണ്ടാഴ്ചത്തേക്കുള്ള തിമോത്തി ഗ്രാസ് എന്ന ഹൈബ്രിഡ് പുല്ല് വൻതാരയിൽ നിന്നെത്തിച്ചിട്ടിട്ടുണ്ട്. ഇനി മുതൽ ഇവിടുത്ത വൈക്കോലും ഇടകലർത്തി നൽകി പുതിയ സാഹചര്യവുമായി ഇവയെ ഇണക്കിയെടുക്കും.