ചൈനയിൽ പുതിയ വൈറസ് വ്യാപിക്കുന്നു, ചികിത്സയില്ല: ആശങ്ക
ലോകത്തെ മുഴുവൻ ക്വാറന്റീനിലാക്കിയ മഹാമാരി കോവിഡ്-19 നുശേഷം അതിന് സമാന വൈറസ് ആയ ഹ്യൂമന്‍ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്.എം.പി.വി) ചൈനയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇന്‍ഫ്‌ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉള്‍പ്പടെ ഒന്നിലേറെ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും ചൈനയില്‍ നിന്നുള്ള ചില എക്‌സ് ഹാന്‍ഡിലുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നത് ചൈനയിലെ മാത്രമല്ല ലോകത്താകമാനമുള്ള ജനങ്ങളെ ആണ് ആശങ്കപ്പെടുത്തുന്നത്.
രോഗബാധയെ തുടര്‍ന്ന് ചൈനയിലെ ചില പ്രദേശങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാര്‍ത്തകളുണ്ട്. കോവിഡ് കാലഘട്ടത്തെ ഓർമിപ്പിക്കും വിധം തിങ്ങി നിറഞ്ഞ ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനകളോ സ്ഥിരീകരിച്ചിട്ടില്ല.