അടുത്തയാഴ്ചയ്ക്കുള്ളിൽ ഗാസയിൽ വെടിനിർത്തലിന് ധാരണയാകും ; ഡൊണാൾഡ് ട്രംപ്

അടുത്തയാഴ്ചയ്ക്കുള്ളിൽ ഗസയിൽ വെടിനിർത്തലിന് ധാരണയാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തലിനായി ബന്ധപ്പെട്ടവരുമായി സംസാരിച്ചുവരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.
അതേസമയം യുദ്ധം തുടരുന്ന ഗസ്സയിൽ ഇന്നലെ നൂറിലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു.
അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തലിന് സമ്മതിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഭക്ഷണത്തിനായി മാനുഷിക സഹായകേന്ദ്രങ്ങളിലെത്തുന്നവരെ വെടിവയ്ക്കണമെന്ന് ഇസ്രയേലി സൈന്യം ഉത്തരവ് നൽകിയിരുന്നുവെന്ന് ഇസ്രയേലിലെ ഹാരെറ്റ്സ് പത്രത്തോട് സൈനികർ വെളിപ്പെടുത്തി. ഇസ്രയേലി പത്രത്തിലെ വെളിപ്പെടുത്തൽ ഗസ്സയിലെ യുദ്ധ കുറ്റകൃത്യങ്ങളുടെ തെളിവാണെന്നും ഗസ്സ മാധ്യമ ഓഫീസ് പ്രതികരിച്ചു.